ശ്രീനഗർ :- പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് അടച്ച 7 വിനോദസഞ്ചാരകേന്ദ്രങ്ങൾ കൂടി ജമ്മുകശ്മീർ ഭരണകൂടം തുറന്നുകൊടുത്തു. കശ്മീർ ഡിവിഷനിലെ അറുവാലി, റാഫ്റ്റിങ് പോയിന്റ് യാനർ, അക്കഡ് പാർക്ക്, കമാൻ പോസ്‌റ്റ് തുടങ്ങിയവയാണിത്.
ജമ്മു ഡിവിഷനിലെ 5 കേന്ദ്രങ്ങളും സഞ്ചാരികൾക്കായി തുറക്കാൻ നിർദേശിച്ചിട്ടുണ്ട്. ഏപ്രിൽ 22ന് പഹൽഗാമിൽ ഭീകരർ 26 വിനോദസഞ്ചാരികളെ വെടിവച്ചുകൊന്നതിനെത്തുടർന്ന് താഴവരയിലെ അൻപതോളം വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചിരുന്നു. ഇതിൽ 16 എണ്ണം ജൂണിൽ തുറന്നു.
