കൊണ്ടോട്ടി :- കേന്ദ്ര ഹജ് കമ്മിറ്റി, രാജ്യത്തെ ഹജ് ക്വോട്ടയിൽ ശേഷിക്കുന്ന 22,530 സീറ്റുകൾ കൂടി വീതിച്ചപ്പോൾ കേരളത്തിൽ 3791 പേർക്കു കൂടി അവസരം. നേരത്തേ ഒരു ലക്ഷം സീറ്റുകൾ വീതിച്ചപ്പോൾ 8,530 സീറ്റുകൾ ലഭിച്ചിരുന്നു. ഇതോടെ അടുത്ത ഹജ് തീർഥാടനത്തിന് കേരളത്തിനു ലഭിച്ച സീറ്റുകളുടെ എണ്ണം 12,321 ആയി. കേരളത്തിൽ 27,118 അപേക്ഷകരാണുള്ളത്. സർക്കാർ കോട്ടയിൽ ശേഷിക്കുന്ന 22,530 സീറ്റുകളാണ് വീതിച്ചത്. മഹാരാഷ്ട്രയ്ക്കാണ് കൂടുതൽ സീറ്റുകൾ ലഭിച്ചത് (5,574). നേരത്തേ നറുക്കെടുപ്പിലൂടെ തയാറാക്കിയ കാത്തിരിപ്പു പട്ടികയിൽ നിന്നു ക്രമനമ്പർ പ്രകാരം അവസരം ലഭിക്കും.
പുതുതായി അവസരം ലഭിച്ചവർ ഒക്ടോബർ 11ന് അകം ആദ്യഘട്ട തുകയായ 1,52,300 രൂപ അടയ്ക്കണം. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ് ഉപയോഗിച്ച് എസ്ബിഐ, അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ശാഖകളിൽ നേരിട്ടോ ഓൺലൈൻ ആയോ പണം അടയ്ക്കാം. അനുബന്ധ രേഖകൾ ഒക്ടോബർ 18ന് അകം സംസ്‌ഥാന ഹജ് കമ്മിറ്റിക്കു ലഭിക്കണം
