തിരുവനന്തപുരം :- ഓണത്തിന് ബെവ്റജസ് കോർപ്പറേഷനിൽ റെക്കോഡ് മദ്യവിൽപ്പന. സീസണിലെ 10 ദിവസങ്ങളിൽ ഷോകളിലൂടെയും വെയർഹൗസുകളിലൂടെയുമായി മൊത്തം 826 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തെക്കാൾ 50 കോടി അധികം. കഴിഞ്ഞ ഓണക്കാലത്ത് 776 കോടിയുടെ മദ്യ മായിരുന്നു വിറ്റത്. ഈ ഉത്രാടദിനത്തിൽ മാത്രം 137 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞവർഷം ഇത് 126 കോടി.
ഉത്രാടദിനത്തിൽ ഒരു കോടിയിലധികം വരുമാനം നേടിയ ആറ് ഔട്ടലെറ്റുകളിൽ മൂന്നും കൊല്ലം ജില്ലയിലാണ്. കരുനാഗപ്പള്ളി ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്, 1.46 കോടി. കാവനാട് (ആശ്രാമം) ഔട്ട്ലറ്റ്ലെറ്റിൽ 1.24 കോടിയുടെ വിൽപ്പന. മലപ്പുറം എടപ്പാൾ കുറ്റിപ്പാല ഔട്ട്ലറ്റ്ലെറ്റിൽ 1.11 കോടിയുടെയും തൃശ്ശൂർ ചാലകുടി ഔട്ട്ലെറ്റിൽ 1.07 കോടിയുടെയും ഇരിങ്ങാലക്കുട ഔട്ട്ലെറ്റിൽ 1.03 കോടിയുടെയും കൊല്ലം കുണ്ടറയിൽ ഒരു കോടിയുടെയും മദ്യം വിറ്റുപോയി.
