മയ്യിൽ :- വള്ളിയോട്ട് അംഗൻവാടിക്ക് സമീപത്തെ റോഡിലെ ഡിപ്പ് യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. ജലവിതരണ പൈപ്പിടുന്നതിനായി അംഗൻവാടിക്ക് മുന്നിൽ എടുത്ത കുഴിയിക്കടുത്താണ് ഡിപ്പ് രൂപപ്പെട്ടത്. മയ്യിലേക്കുള്ള പ്രധാന റോഡിൽ പ്രവേശിക്കുന്ന കവലയിലാണ് അപകടകാരമായി ഡിപ്പ് ഉള്ളത്.
കുഴിയെടുത്തതിനു ശേഷം വേണ്ടത്ര മണ്ണിട്ട് അമർത്താതെ ടാർ ചെയ്തതൂലം റോഡിനു കുറുകെ രൂപം കൊണ്ട ഡിപ്പ് വാഹനങ്ങൾക്കും കാൽ നടക്കാർക്കും ഭീഷണിയായിത്തീർന്നിരിക്കുകയാണ്. പെട്ടെന്ന് കാഴ്ചയിൽപെടാത്ത രീതിയിലാണ് ഡിപ്പ് നിലകൊള്ളുന്നത്. അപകടം ഉണ്ടാകുന്നതിനു മുന്നേ അധികൃതർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.