കണ്ണൂർ:-കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ലോകഹൃദയ ദിനത്തിൽ ഹൃദയപൂർവം; ഹൃദയങ്ങളെ കരുതാം - സി പി ആർ നൈപുണ്യ പരിശീലന പരിപാടി സംഘടിപ്പിച്ചു. രാവിലെ മുതൽ വൈകീട്ട് വരെയായി ഏഴ് സെഷനുകളിലായി 1002 പേർക്കാണ് സി പി ആർ നൈപുണ്യ പരിശീലനം നൽകിയത്.
മെഡിക്കൽ കോളേജ് ജീവനക്കാർ, പോലീസ്-ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്കായാണ് പരിശീലനം നൽകിയത്.
പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ്, വൈസ് പ്രിൻസിപ്പൽ ഡോ. ഷീബാ ദാമോദർ, സൂപ്രണ്ട് ഡോ. സുദീപ് കെ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് (കാഷ്വാലിറ്റി) ഡോ. വിമൽ റോഹൻ, എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ. കെ മാധവൻ, ആർ എം ഒ ഡോ. എസ് എം സരിൻ എന്നിവരുടെ നേതൃത്വത്തിൽ 15 അംഗ ടീമാണ് പരിശീലനം നൽകിയത്. ഒരേസമയം 12 കേന്ദ്രങ്ങളിലായാണ് പരിശീലനം ആസൂത്രണം ചെയ്തത്. ഏഴ് സെഷനുകളിലായി 1002 പേർക്ക് പരിശീലനം നൽകി.
