മയ്യിൽ :- മയ്യിൽ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഹൃദയാരോഗ്യ ദിനാചരണവും സി പി ആർ പരിശീലനവും സംഘടിപ്പിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമനയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത ഉദ്ഘാടനം ചെയ്തു.
കണ്ണൂർ ആംസ്റ്റർ മിംസ് ഹോസ്പിറ്റൽ ഡോക്ടർ പ്രതീക്ഷയുടെ നേതൃത്വത്തിൽ നടന്ന ഹൃദയാരോഗ്യ സംരക്ഷണ ക്ലാസ്സിലും, സി പി ആർ പരിശീലനത്തിൽ മയ്യിൽ ടൗണിലെ വ്യാപാരികൾ, ഓട്ടോറിക്ഷ ഡ്രൈവർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ എസ് പി സി, എൻ സി സി കേഡറ്റുകളും പങ്കെടുത്തു. തുടർന്ന് കൊയിലി സ്കൂൾ ഓഫ് നേഴ്സിംഗ് വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും അരങ്ങേറി.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത വി.വി, ഇരിക്കൂർ ബ്ലോക്ക് എച്ച് എസ് ടെനീസൺ തോമസ്, കെ.വി.വി.ഇ.എസ് യൂണിറ്റ് സെക്രട്ടറി രാജീവ് മാണിക്കോത്ത്, ഡോക്ടർ സുഷമ.കെ, രാജു, അജിത കുമാരി എ.എൻ തുടങ്ങിയവർ സംസാരിച്ചു.
