രാഹുൽ ഗാന്ധിക്കെതിരായ വധഭീഷണിയിൽ പ്രതിഷേധിച്ച് കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി

 


കമ്പിൽ:-ഭാരതത്തിൻറെ പ്രതിപക്ഷ നേതാവും രാജ്യമേറെ പ്രതീക്ഷയോടുകൂടി നോക്കിക്കാണുന്ന ജനനായകനുമായശ്രീ രാഹുരാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഒരു സ്വകാര്യ ചാനലിന്റെ പ്ലാറ്റ്ഫോമിൽ വന്ന് വധഭീഷണി മുഴക്കിയ ബിജെപി സംഘപരിവാർ നേതാവിനെതിരെ വധശ്രമ ഗൂഢാലോചനക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഇതിനെ വളരെ ലാഘവത്തോടെ കൂടി കൈകാര്യം ചെയ്യുന്നപിണറായി വിജയൻ രാജിവെച്ച് പുറത്തു പോകണമെന്ന്ആവശ്യപ്പെട്ടുകൊണ്ടുംകൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ ബസാറിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

 പ്രതിഷേധ പ്രകടനത്തിന് ബ്ലോക്ക് പ്രസിഡണ്ട് KP ശശിധരൻഡിസിസി നിർവാഹകസമിതി അംഗം കെ എം ശിവദാസൻ സി ശ്രീധരൻ മാസ്റ്റർ ടി പി സുമേഷ് എംപി രാധാകൃഷ്ണൻ എൻ വി പ്രേമാനന്ദൻ സി എച്ച് മൊയ്തീൻകുട്ടി വി. പത്മനാഭൻ മാസ്റ്റർ, എം സജി മ , എം.പി. ചന്ദന ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ  നേതൃത്വം നൽകി

കമ്പിൽബസാറിൽനടന്നപ്രതിഷേധയോഗത്തിൽകെഎംശിവദാസൻ ,ദാമോദരൻ കൊയിലേരിയൻ, സി.ശ്രീധരൻ മാസ്റ്റർ, മമ്മു കോറളായി തുടങ്ങിയവർ പ്രസംഗിച്ചു  ബ്ലോക്ക് പ്രസിഡണ്ട് കെ പി ശശിധരൻ അധ്യക്ഷത വഹിച്ചു പി.കെ.രഘുനാഥൻ മാസ്റ്റർ സ്വാഗതവും ടി പി സുമേഷ് നന്ദിയും പറഞ്ഞു.

Previous Post Next Post