ഇരിക്കൂറിൽ മസ്‌ജിദിന്റെ പൂട്ട് തകർത്ത് മോഷണം ; ഇമാമിന്റെ 1.30 ലക്ഷം രൂപയും സ്വർണ്ണ മോതിരവും കവർന്നു


ഇരിക്കൂർ :- ഇരിക്കൂറിലെ മസ്‌ജിദിൽ മോഷണം. *
ഇരിക്കൂർ സിദ്ദീഖ് നഗർ അബൂബക്കർ സിദ്ദീഖ് മസ്‌ജിദിലാണ് മോഷണം നടന്നത്. പള്ളിയുടെ മുൻവാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ കള്ളൻ മസ്ജിദിലെ ഇമാം ആയ ബീഹാർ സ്വദേശി ആഷിക്കൽ ഇലാഹിൻ്റെ കിടപ്പുമുറിയുടെ ലോക്ക്‌ തകർത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയും സ്വർണ്ണമോതിരവും കവർന്നു. 

കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ശേഷം വിവാഹത്തിനുവേണ്ടി സ്വരൂപിച്ച പണവും മോതിരവുമാണ് കവർന്നത്. രണ്ടു ദിവസത്തിനകം ബീഹാറിലേക്ക് പോകാനിരിക്കെയാണ് മോഷണം നടന്നത്. ഇരിക്കൂർ പോലീസ് പള്ളിയിലെത്തി പരിശോധന നടത്തി.

Previous Post Next Post