ചേലേരിമുക്ക് :- കൊളച്ചേരി പഞ്ചായത്തിലെ ചേലേരിമുക്ക് പ്രധാന കവലയിൽ റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ. ഏറെ നാളായി ജനങ്ങൾ യാത്രാദുരിതത്തിലായിരിക്കുകയാണ്. വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടായിരിക്കുകയാണ്. ദിനംപ്രതി നിരവധി വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന പ്രധാന റോഡാണിത്.
റോഡിലെ കുഴിയും വെള്ളക്കെട്ടും ചെളിയും കാരണം ഇവിടെ അപകടങ്ങൾ നിത്യ സംഭവമാകുകയാണ്. റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിച്ച് റോഡ് ഇന്റർലോക്ക് പതിച്ച്റോഡ് യാത്രായോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് BJP കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി PWD അസിസ്റ്റന്റ് എഞ്ചിനീയർക്ക് ഇ.പി ഗോപാലകൃഷ്ണൻ, കെ.പി ചന്ദ്രഭാനു, പി.വി വേണുഗോപാൽ, വാർഡ് മെമ്പർ ഗീത വി.വി എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നല്കി.
