കുറുമാത്തൂരിൽ തെരുവുനായ ആക്രമണത്തിൽ വിദ്യാർഥികൾ ഉൾപ്പെടെ നാലുപേർക്ക് കടിയേറ്റു

 


കണ്ണൂർ:-കുറുമാത്തൂർ പഞ്ചായത്തിലെ പൂമംഗലത്തും മഴൂരിലും തെരുവുനായ ആക്രമണം. വിദ്യാർഥികൾ ഉൾപ്പെടെ നാലുപേർക്ക് കടിയേറ്റു. വ്യാഴാഴ്ച്ച രാവിലെയാണ് ആക്രമണം ഉണ്ടായത്. സ്കൂ‌ളിലേക്ക് പോവുകയായിരുന്ന യാദവ് കൃഷ്ണ (11), റയാൻ(10) എന്നിവരെയാണ് മഴൂരിൽ വച്ച് തെരുവുനായ ആക്രമിച്ചത്. ഇരുവരുടെയും കാലിനാണ് കടിയേറ്റത്. തുടർന്ന് പൂമംഗലം ഉബൈദ് സ്മ‌ാരക വായനശാലക്ക് സമീപത്ത് വച്ച് മകനെ സ്കൂ‌ൾ ബസിൽ കയറ്റി വിട്ട് തിരിച്ചു വരികയായിരുന്ന പി.പി ജിമിന (30)യെ അക്രമിച്ചു. 

ജിമിനയുടെ കാലിനാണ് കടിയേറ്റത്. ഓടിപ്പോയ നായ ആലയാട് അംഗണവാടിക്ക് സമീപത്ത് വച്ച് സ്കൂൾ വിദ്യാർഥി പി.പി മുഹമ്മദ് സുഹൈൽ(12) നെയും ആക്രമിച്ചു. നിലത്ത് വീണു പോയ സുഹൈലിൻ്റെ ഇടത് കണ്ണിന് മുകളിൽ പുരികത്തിനും കൈ കാലുകൾക്കും ഗുരുതരമായ പരുക്കേറ്റു. പരുക്കേറ്റവരെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വാക്‌സിനേഷൻ ചെയ്യുന്നതിന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി.

Previous Post Next Post