ജംഇയ്യത്തുല്‍ ഖുതുബാ സംസ്ഥാന ജനറല്‍സെക്രട്ടറി സ്ഥാനം നാസർ ഫൈസി ഫൈസി കൂടത്തായി രാജിവച്ചു

 ജംഇയ്യത്തുല്‍ ഖുതുബാ സംസ്ഥാന ജനറല്‍സെക്രട്ടറി സ്ഥാനം നാസർ ഫൈസി ഫൈസി കൂടത്തായി രാജിവച്ചു



കോഴിക്കോട്:- സമസ്തയുടെ പോഷക സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഖുതുബാ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചതായി നാസര്‍ ഫൈസി കൂടത്തായി. തനിക്കെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് രാജിയെന്ന് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. 

 ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം 23നു കോഴിക്കോട് ചേര്‍ന്നപ്പോള്‍ ചില അംഗങ്ങള്‍ തനിക്കെതിര പരാതി ഉന്നയിച്ചിരുന്നുവെന്നും പിറ്റേന്ന് തന്നെ താന്‍ രാജിക്കത്ത് പ്രസിഡന്റിന് നല്‍കിയെന്നും നാസര്‍ ഫൈസി കൂടത്തായി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. 

സമസ്ത നേതാക്കളേയും പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളേയും സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച ഭാരവാഹികള്‍ക്കെതിരെ നടപടി എടുക്കണമെന്നും പ്രസിഡന്റിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Previous Post Next Post