മയ്യിൽ :- കൊട്ടപ്പൊയിൽ കുരിക്കന്മാർ കണ്ടി മഖാം ഉറൂസ് ആണ്ട് നേർച്ചയും സ്വലാത്ത് വാർഷികവും നബിദിന സമ്മേളനവും നജാത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളുടെ കലാവിരുന്നും ഇന്നുമുതൽ വിവിധ പരിപാടികളോടെ നടക്കും. ഇന്ന് 19 വെള്ളിയാഴ്ച രാത്രി 7 30ന് നബിദിന സമ്മേളനം സഅദ് അൽഹസനി ഉദ്ഘാടനം ചെയ്യും. അബ്ദു സമദ് ഹാജി അധ്യക്ഷത വഹിക്കും.
നാളെ സെപ്റ്റംബർ 20 ശനിയാഴ്ച രാത്രി 8 മണിക്ക് മദ്ഹുനബി വിജ്ഞാനസദസ്, സി എച്ച് ഇസ്മായിൽ അധ്യക്ഷത വഹിക്കും. ഉസ്താദ് അഷറഫ് അൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തും തുടർന്ന് അറബനമൂട്ട് മെഗാ എന്നിവ ഉണ്ടായിരിക്കും. സെപ്റ്റംബർ 21 ഞായറാഴ്ച ഉച്ചയ്ക്ക് 12. 30 ന് മൗലീദ് പാരായണം, തുടർന്ന് അന്നദാനം, രാത്രി 7.30 ന് ദിഖ്‌ർ ദുആ മജ്‌ലിസ് സഅദ് അൽ ഹസനി ഉദ്ഘാടനം ചെയ്യും. എറമുള്ളാൻ കെ.കെ അധ്യക്ഷത വഹിക്കും. 9 മണിക്ക് മജ്‌ലിസുന്നൂർ ദിഖ്ർ ദുആ മജ്‌ലിസ്. ശൈഖുന നാലാങ്കേരി ഉസ്താദ് നേതൃത്വം നൽകും.
