കണ്ണൂരിൽ ഇനി ഉത്സവ നാളുകൾ ; ദസറ ആഘോഷങ്ങൾക്ക് തുടക്കമായി


കണ്ണൂർ :- കണ്ണൂർ കോർപറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയ്ക്ക് കലക്ടറേറ്റ് മൈതാനിയിൽ തുടക്കമായി. മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം നിർവ ഹിച്ചു

ദസറയിൽ ഇന്ന്

വൈകുന്നേരം 5 മണിക്ക് സാംസ്കാരിക സമ്മേളനം. തുടർന്ന് സന്ധ്യ നമ്പ്യാർ ടീമിന്റെ ക്ലാസിക്കൽ സെമി ക്ലാസിക്കൽ ഫ്യൂഷൻ, സ്പേസ് കണ്ണൂരിന്റെ തിരുവാതിര, ധ്വനി രാജ്-ദ്യുതിരാജ് അവതരിപ്പിക്കുന്ന ഭരതനാട്യം, പെരിങ്ങളായി നടനം ഗ്രൂപ്പിന്റെ ഡാൻഡിയ, ശ്രീലക്ഷ്മി ശ്രീലേഷ് അവതരിപ്പിക്കുന്ന മോഹിനിയാട്ടം, ചെമ്മീൻ ബാൻഡ് വിത്ത് സീനിയേഴ്‌സ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ പ്രോഗ്രാം.

Previous Post Next Post