കണ്ണാടിപ്പറമ്പ് :- 350 ലധികം മത്സരയിനങ്ങളിലായി മുന്നൂറിൽപരം മത്സരാർത്ഥികൾ മാറ്റുരക്കുന്ന 'ദെസ്താൻ' ആർട്ട് ഫെസ്റ്റിന് തുടക്കമായി. ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജ് പ്രിൻസിപ്പാൾ സയ്യിദ് അലി ഹാശിം ബാഅലവി തങ്ങൾ ഉദ്ഘാടനം ചെയ്തു. ഒരാഴ്ചത്തോളം നീണ്ടുനിൽക്കുന്ന ഫെസ്റ്റിൻ്റെ ഉദ്ഘാടന ചടങ്ങിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ അഫ്നാൻ കിടങ്ങഴം മുഖ്യാതിഥിയായി പങ്കെടുത്തു.
ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സ് ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ ഹാജി, അനസ് ഹുദവി, കെ.പി അബൂബക്കർ ഹാജി, അസീസ് ബാഖവി, ഖാലിദ് ഹാജി,മായീൻ മാസ്റ്റർ, Dr. ഇസ്മാഈൽ ഹുദവി, ഉനൈസ് ഹുദവി തുടങ്ങിയവർ പങ്കെടുത്തു. സുഫിയാൻ വിളക്കോട് സ്വാഗതവും സിനാദ് പുല്ലൂപ്പി നന്ദിയും പറഞ്ഞു.
