മയ്യിൽ ടൗണിലെ നടപ്പാതയിൽ അപകടഭീഷണിയുയർത്തി കേബിളുകൾ താഴ്ന്നുകിടക്കുന്ന നിലയിൽ


മയ്യിൽ :- മയ്യിൽ ടൗണിലെ നടപ്പാതയിൽ അപകടഭീഷണിയായി കേബിളുകൾ താഴ്ന്നു കിടക്കുന്നു. ടൗണിലൂടെ കടന്നു പോകുന്ന വിവിധ സ്വകാര്യ നെറ്റ് വർക്ക് കമ്പനികളുടെ ഒപ്റ്റിക്കൽ കേബിളുകൾ ഉൾപ്പെടെയാണ് അലക്ഷ്യമായും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും തിരക്കേറിയ നടപ്പാതയിൽ വഴിയാത്രക്കാർക്ക് അപകട ഭീഷണിയായി നിലകൊള്ളുന്നത്. വിദ്യാർഥികൾ ഉൾപ്പടെ നിരവധിപേരാണ് ദിനം പ്രതി ഇതുവഴി കടന്നുപോകുന്നത്.

 നടവഴിയിൽ ജനങ്ങളുടെ തലയിൽ തട്ടുന്ന രീതിയിലാണ് ഇപ്പോൾ കേബിളുകൾ ഉള്ളത്. നടപ്പാതയിലേക്ക് താഴ്ന്നു കിടക്കുന്ന കേബിളുകൾ സമീപത്തെ വ്യാപാരികൾ ഉയർത്തി നിർത്തുന്നത് കൊണ്ടാണ് പലപ്പോഴും വലിയ അപകടങ്ങൾ ഒഴിവാകുന്നതെന്ന് വ്യാപാരികൾ പറയുന്നു. അപകടങ്ങാം ഉണ്ടാകുന്നതിനു മുന്നേ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് കേബിളുകൾ കടന്നു പോകാൻ വേണ്ട സംവിധാനം ഉണ്ടാക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും നടപടികൾ വേണമെന്നാണ് വ്യാപാരികളുടേയും, പൊതുജനങ്ങളുടെയും ആവശ്യം.
Previous Post Next Post