മയ്യിൽ :- യങ് ചാലഞ്ചേഴ്സ് മയ്യിൽ സംഘടിപ്പിക്കുന്ന ഡ്രോൺ അക്കാദമി മൺസൂൺ പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരം നാളെ സെപ്റ്റംബർ 21 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും.
അൽ നൂർ ട്രാൻസ്പോർട്ട് മയ്യിൽ - ചമയം വസ്ത്രാലയം മയ്യിലിനെ നേരിടും. കേരള പോലീസ് ഫുട്ബോൾ ടീം കോച്ച് സിദ്ദീഖ് കല്യാശ്ശേരി വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും.
