മയ്യിൽ :- മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഏകദിന സ്റ്റിച്ച് ബാൾ ക്രിക്കറ്റ് ടൂർണമെന്റ് ഉദ്ഘാടനം നാളെ സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 20 വരെ നടക്കും.
നാളെ സെപ്റ്റംബർ 21ഞായറാഴ്ച രാവിലെ 10 മണിക്ക് ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ : പി.കെ ജഗന്നാഥൻ ഉദ്ഘാടനം ചെയ്യും. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ മാണിക്കോത്ത് അധ്യക്ഷത വഹിക്കും. ഫാത്തിമ ക്ലിനിക്ക് മയ്യിൽ - നാച്ചുറൽ സ്റ്റോൺ എന്നീ ടീമുകൾ ഉദ്ഘാടന മത്സരത്തിൽ മാറ്റുരയ്ക്കും.
