ചേലേരി :- എടക്കൈ അംഗൻവാടിയിൽ പോഷൻ മാഹിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസും പലഹാര പ്രദർശനവും സംഘടിപ്പിച്ചു. പി.ശ്രീജ (കമ്മ്യൂണിറ്റി കൗൺസിൽ കുടുംബശ്രീ മിഷൻ) ഉദ്ഘാടനം ചെയ്തു. സൗദാമിനി എം.കെ അധ്യക്ഷത വഹിച്ചു.
മനീഷ കെ.കെ ബോധവൽക്കരണ ക്ലാസെടുത്തു. രജനി.പി, സജിത്ത് പാട്ടയം എന്നിവർ ആശംസയർപ്പിച്ചു. അംഗനവാടി വർക്കർ ശ്രീജ ഇ.പി സ്വാഗതവും പ്രിയ സുധർമ്മൻ നന്ദിയും പറഞ്ഞു.




