ചേലേരി :- വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയം ഓണാഘോഷം 'ചേലോണം' വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സാംസ്ക്കാരിക സദസിന്റെ ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും ബിനോയ് മാത്യു നിർവ്വഹിച്ചു. വിശ്വനാഥൻ പി.കെ അധ്യക്ഷത വഹിച്ചു.
മെഡിക്കൽ പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയ ശ്രീരാജ് ചേലേരിയെ ചടങ്ങിൽ അനുമോദിച്ചു. ഒ.വി രാമചന്ദ്രൻ, പി.വിനോദ് എം.കെ ചന്ദ്രൻ, എന്നിവർ ആശംസയർപ്പിച്ചു. മനേഷ് എം.കെ സ്വാഗതവും ശ്രീശൻ ചേലേരി നന്ദിയും പറഞ്ഞു.






