കമ്പിൽ :- പാമ്പുരുത്തി റോഡ് ബസ് സ്റ്റോപ്പിൽ ബസുകൾ കൃത്യമായി നിർത്താതെ പോകുന്നത് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടാകുന്നു. സ്കൂളിലും, കോളേജിലും പോകേണ്ട നിരവധി വിദ്യാർത്ഥികളാണ് രാവിലെ ബസുകൾ നിർത്താത്തത് മൂലം ബുദ്ധിമുട്ടിലാകുന്നത്. നേരത്തെ സ്‌കൂളുകളിലും കോളേജുകളിലും എത്തേണ്ട വിദ്യാർത്ഥികൾ വളരെ വൈകി എത്തുന്ന അവസ്ഥയാണ്.
കൃത്യസമയത്ത് സ്‌കൂളുകളിൽ എത്താത്തതിനാൽ സ്കൂളിൽ നിന്നും വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കുന്ന സാഹചര്യവുമുണ്ട്. ബസുകൾ നിർത്താത്ത പ്രശ്നത്തിൽ RTO യും, പോലീസും ഇടപെട്ട് ശക്തമായ നടപടികൾ സ്വീകരിച്ച് ശാശ്വതമായ പരിഹാരം കാണണമെന്നാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം. പ്രശ്നത്തിന് പരിഹാരം കാണാത്ത പക്ഷം സമരവുമായി മുന്നോട്ട് പോകുമെന്ന് മുസ്ലിം ലീഗ് അറിയിച്ചു.
