കമ്പിൽ :- നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ലീൻ കമ്പിൽ പദ്ധതിയുടെ ഭാഗമായി ശുചീകരണ പ്രവൃത്തി നടത്തി. മുസ്‌ലിം ലീഗ് കമ്പിൽ ശാഖ സെക്രട്ടറി ഷാജിർ കമ്പിൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.
മുസ്‌ലിം ലീഗ് സന്നദ്ധ പ്രവർത്തകരായ മുത്തലിബ്.ടി, ശിഹാബ് പി.പി, സിറാജ് എം.കെ, മുജീബ് സാഹിബ്, മുഹമ്മദ് കുഞ്ഞി എ.വി എന്നിവർ നേതൃത്വം നൽകി.
