മയ്യിൽ:- മയ്യിൽ കെ.വി.കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കേരള ക്ഷേത്ര കലാ അക്കാഡമി അക്ഷരശ്ലോക അവാർഡ് ജേതാവായ ഒഎം. മധുസൂദനനെയും, ശതാഭിഷിക്തനായ വൈദ്യ രാജശ്രീ ഡോ. ഐ. ഭവദാസൻ നമ്പൂതിരി യെയും ആദരിച്ചു.
ഡോ. കെ. രാജഗോപാലൻ അധ്യക്ഷത വഹിച്ചു.കെ.വി.യശോദ ടീച്ചർ, മലപ്പട്ടം ഗംഗാധരൻ,വി.പി ബാലകൃഷ്ണൻ, കെ.പി.കുഞ്ഞിക്കൃഷ്ണൻ, പി. ദിലീപൻ മാസ്റ്റർ, കെ.ജയലക്ഷ്മി ടീച്ചർ, ഗംഗാധരൻ നെല്ലൂന്നി, എ. പ്രിയംവദ, കെ.വി. കുഞ്ഞിരാമൻ,എസ്.കെ.കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർ, ടി.പി. പദ്മാവതി, കെ.പദ്മാവതി, എം.രാമചന്ദ്രൻ, സുവർണാ നാരായണർ, കെ.വി. സത്യവതി ടീച്ചർ, കെ.ജെ. ജനാർദ്ദനൻ മാസ്റ്റർ കെ. ഫൽഗുനൻ,പ്രഭാ ജ്യോതി എന്നിവർ സംസാരിച്ചു. കൃഷ്ണ ഗാഥാ സെമിനാറും അക്ഷര ശ്ലോക സദസ്സും നടന്നു.

