ആഘോഷമായി കണ്ണൂർ ദസറയുടെ രണ്ടാംദിനം


കണ്ണൂർ :- കണ്ണൂർ ദസറയുടെ രണ്ടാംദിന പരിപാടി കെ.വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്‌ഥിര സമിതി അധ്യക്ഷൻ പി.കെ രാഗേഷ് അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തക മാതു സജി മുഖ്യാതിഥിയായി.

സന്ധ്യ നമ്പ്യാർ ടീമിന്റെ ക്ലാസിക്കൽ, സെമിക്ലാസിക്കൽ ഫ്യൂഷൻ, സ്പേസ് കണ്ണൂരിന്റെ തിരുവാതിര, ധ്വനിരാജ്- ദ്യുതിരാജ് അവതരിപ്പിച്ച ഭരതനാട്യം, പെരിങ്ങളായി നടനം ഗ്രൂപ്പിന്റെ ഡാൻഡിയ, ശ്രീലക്ഷ്മി ശ്രീലേഷ് അവതരിപ്പിച്ച മോഹിനിയാട്ടം എന്നിവയും അരങ്ങേറി. തുടർന്ന് ചെമ്മീൻ ബാൻഡ് വിത്ത് സീനിയേഴ്സ് അവതരിപ്പിച്ച മ്യൂസിക്കൽ ഷോ ആവേശമായി.

ദസറയിൽ ഇന്ന്

വൈകുന്നേരം 5 മണിക്ക് സാംസ്ക‌ാരിക സമ്മേളനം നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്യും. തുടർന്ന് സുഭാഷ് ചേർത്തലയുടെ അമ്മ കവിതയുടെ ദൃശ്യാവിഷ്കാരം, ടീം ചിലങ്കയുടെ തിരുവാതിര, ബിജി ബാലൻ അവതരിപ്പിക്കുന്ന ഭരതനാട്യം, കലാമണ്ഡലം നയനാ നാരായണന്റെ മോഹിനിയാട്ടം, ശിവാനി സന്തോഷിന്റെ കുച്ചിപ്പുടി, രഞ്ജു ചാലക്കുടി നയിക്കുന്ന ഫോക് മെഗാഷോ എന്നിവ അരങ്ങേറും.

Previous Post Next Post