ചട്ടുകപ്പാറ :- നവോദയ വായനശാല & ഗ്രന്ഥാലയം വലിയവെളിച്ചംപറമ്പ് ശ്രീനാരായണ ഗുരു - ഗാന്ധിജി കൂടിക്കാഴ്ച നടത്തിയതിൻ്റെ നൂറാം വാർഷികം നടക്കുന്ന വേളയിൽ 'മാനവ ഏകത' പരിപാടി സംഘടിപ്പിച്ചു. നാടക സാംസ്കാരിക പ്രവർത്തകൻ എ.അശോകൻ പ്രഭാഷണം നടത്തി.
വായനശാല പ്രസിഡൻ്റ് വി.വി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വായനശാല എക്സിക്യൂട്ടീവ് അംഗം എം.ജെ ജ്യോതിഷ് ആശംസയർപ്പിച്ച് സംസാരിച്ചു. സെക്രട്ടറി കെ.വി ദിവ്യ സ്വാഗതവും ക്ലബ്ബ് സെക്രട്ടറി എ.കെ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

