കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓണാഘോഷം സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ (CBSC) ഓണാഘോഷം സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രാർത്ഥനാ സഭയോട് കൂടി പരിപാടികൾ ആരംഭിച്ചു. IMNSGHSS മയ്യിൽ, SSVN കുറ്റ്യാട്ടൂർ എന്നിവിടങ്ങളിലെ മുൻ പ്രിൻസിപ്പാൾ എം.വി കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയതു.

പ്രീ കെജി മുതൽ +2 വരെയുള്ള വിവിധ ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും വിവിധയിനം കലാപരിപാടികൾ അരങ്ങേറി. സ്നേഹജ ടീച്ചർ, ട്രസ്റ്റി രാധാകൃഷ്ണൻ ടി.വി, രാജിവൻ, നാരായണൻ കൊടോളിപ്രം, രാജേഷ്, പ്രീതി രാമപുരം, കെ.വി നാരായണൻ മാസ്റ്റർ, ശ്രീലത ടീച്ചർ എന്നിവർ സംസാരിച്ചു. വിജയികൾക്ക് സമ്മാനം നൽകി. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.




Previous Post Next Post