കൊളച്ചേരി :- കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഗാന്ധിജയന്തി ദിനത്തിൽ മലപ്പട്ടം ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന, സർവ്വമത പ്രാർത്ഥന അനുസ്മരണം, ഗാന്ധിസ്മൃതി യാത്ര എന്നിവ സംഘടിപ്പിക്കും. മയ്യിൽ ഗാന്ധിഭവനിൽ ചേർന്ന കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ബ്ലോക്ക് പ്രസിഡൻ്റ് കെ.പി.ശശിധരൻ്റെ അദ്ധ്യക്ഷതയിൽ DCC നിർവ്വാഹക സമിതി അംഗം കെ.എം ശിവദാസൻ ഉദ്ഘാടനം ചെയ്തു.
DCC സെക്രട്ടറി കെ.സി ഗണേശൻ ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേര്യൻ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സി.ശ്രീധരൻ മാസ്റ്റർ, ബ്ലോക്ക് ട്രഷറർ പി.കെ പ്രഭാകരൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി വി.സന്ധ്യ, സേവാദൾ തളിപ്പറമ്പനിയോജക മണ്ഡലം ചെയർമാൻ ഷംസു കൂളിയാൽ, ബ്ലോക്ക് സെക്രട്ടറിമാരായ കെ.തമ്പാൻ കെ.മുരളി മാസ്റ്റർ, എ.കെ ബാലകൃഷ്ണൻ, എൻ.പി ഷാജി, മയ്യിൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സി.എച്ച് മൊയ്തീൻകുട്ടി, മഹിളാ കോൺഗ്രസ് കൊളച്ചേരി മണ്ഡലം പ്രസിഡൻ്റ് എം.സജ്മ എന്നിവർ സംസാരിച്ചു.





