KSSPU മയ്യിൽ വെസ്റ്റ് യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു


മയ്യിൽ :- കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മയ്യിൽ വെസ്റ്റ് യൂണിറ്റ്  കുടുംബസംഗമം സംഘടിപ്പിച്ചു. മയ്യിൽ കാർത്തിക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി KSSPU സംസ്ഥാന സമിതി അംഗം ഇ.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. സി.സി രാമചന്ദ്രൻ  അധ്യക്ഷത വഹിച്ചു.

കെ.വി രാജീവൻ മുഖ്യപ്രഭാഷണം നടത്തി. കെ.ബാലകൃഷ്ണൻ, കെ.വി യശോദ, വി.വി വിജയരാഘവൻ, പി.ബാലൻ, പി.പി അരവിന്ദാക്ഷൻ, എം.കെ പ്രേമി എന്നിവർ സംസാരിച്ചു. പി.വി രാജേന്ദ്രൻ സ്വാഗതവും കെ.പി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. അഭിലാഷ് കണ്ടക്കൈ സംവിധാനം ചെയ്ത് പി.രാധാകൃഷ്ണൻ അവതരിപ്പിച്ച "പേക്കാലം" എന്ന ഏകപാത്രനാടകവും മറ്റു പരിപാടികളും അരങ്ങേറി.






Previous Post Next Post