കുറ്റ്യാട്ടൂർ :- കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് യൂണിറ്റ് കുടുംബസംഗമം നടത്തി. പഞ്ചായത്ത് സാംസ്കാരികനിലയത്തിൽ നടന്ന പരിപാടി ജില്ലാ ജോയിന്റ് സെക്രട്ടറി ടി.വി വനജാക്ഷി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. 'പോസിറ്റീവ് ഏജിംഗ്' എന്ന വിഷയത്തിൽ മനോജ് കുമാർ നമ്പൂതിരി ഏക്കോട്ടില്ലം പ്രഭാഷണം നടത്തി.
എൺപതു വയസായ എം.സരോജിനി, സി.കെ പത്മനാഭൻ നമ്പ്യാർ, കെ.കെ രവീന്ദ്രൻ, വി.വി മാധവി എന്നിവരെ സാഹിത്യ വേദി പ്രസിഡന്റ് പി.പി രാഘവൻ പൊന്നാടയണിയിച്ച് ആദരിച്ചു. ഉന്നത വിജയികളെ രക്ഷാധികാരി കെ.പത്മനാഭൻ അനുമോദിച്ചു. മയ്യിൽ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ.പി വിജയൻ നമ്പ്യാർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.രാമകൃഷ്ണൻ, ബ്ലോക്ക് കമ്മറ്റി അംഗം വി.രമാദേവി, കെ.വി ചന്ദ്രൻ, സി.ബാലഗോപാലൻ എന്നിവർ സംസാരിച്ചു.
