കൊളച്ചേരി :- ഒ.ബി.സി മോർച്ച കണ്ണൂർ (നോർത്ത്) ജില്ലാ വൈസ് പ്രസിന്റായി തിരഞ്ഞെടുത്ത എ.സഹജനെ BJP കൊളച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.
ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു, പൊന്നാട അണിയിച്ച് ആദരിച്ചു. വാർഡ് മെമ്പർ ഗീത വി.വി, മുണ്ടേരി ചന്ദ്രൻ, പി.വി വേണുഗോപാൽ, കെ.പി ചന്ദ്രഭാനു എന്നിവർ അനുമോദനഭാഷണം നടത്തി. പ്രതീപൻ.ടി സ്വാഗതവും രാജൻ എം.വി നന്ദിയും പറഞ്ഞു.



