മയ്യിൽ :- അഭ്യസ്ഥവിദ്യരായ യുവതി - യുവാക്കൾക്ക് സൗജന്യമായി കായിക പരിശീലനം നൽകി വരുന്ന മയ്യിൽ കർമ്മ അക്കാദമിയുടെ കീഴിൽ പരിശീലനം നേടി ഇന്ത്യൻ വ്യോമസേനയിൽ സേവനമനുഷ്ടിക്കുന്ന കയരളം സ്വദേശി പി.കെ ദേവനന്ദയെ എയ്സ് ബിൽഡേർസ് മയ്യിലിൻ്റേയും കർമ്മ അക്കാദമി മയ്യിലിൻ്റേയും നേതൃത്വത്തിൽ അനുമോദിച്ചു.
മയ്യിൽ സാംസ് ഹാളിൽ നടന്ന പരിപാടി ഒളിമ്പിക് അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി ശ്രി ബാബു പണ്ണേരി ഉത്ഘാടനം ചെയ്തു ഉപഹാരം നൽകി. പരിപാടിക്ക് ഹോണററി ക്യാപ്റ്റൻ മധുസൂധനൻ.സി അദ്ധ്യക്ഷ വഹിച്ചു. ആശംസയർപ്പിച്ച് കൊണ്ട് റീന സി - ടെക്ക്, ഷൈജു ടി.പി, കുഞ്ഞിരാമൻ നമ്പ്യാർ, റസ്നിയ കെ.പി, സജീവൻ കെ.ഒ എന്നിവർ സംസാരിച്ചു. ട്രൈയിനർ മോഹനൻ കാരക്കീൽ സ്വാഗതവും കുമാരി കെ.വി അർച്ചന നന്ദിയും പറഞ്ഞു.
