സിറാജ് ദിനപത്രം സബ് എഡിറ്ററായ മുണ്ടേരി സ്വദേശി വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെ മരിച്ചു


കോഴിക്കോട് :- കാറിടിച്ച് പരിക്കേറ്റ മാധ്യമ പ്രവർത്തകൻ മരിച്ചു. സിറാജ് ദിനപത്രം സബ് എഡിറ്റർ മുണ്ടേരി ചാപ്പയിലെ ജാഫർ അബ്ദു റഹീം ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 8 മണിയോടെയായിരുന്നു അപകടം നടന്നത്.

 ഡ്യൂട്ടി കഴിഞ്ഞ് സിറാജ് ദിനപത്രത്തിൻ്റെ കോഴിക്കോട് ഓഫീസിന് മുന്നിലെ നടപ്പാതയിലൂടെ നടന്നു പോകവേ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെയോടെയാണ് മരിച്ചത്.

Previous Post Next Post