മുസ്‌ലിം യൂത്ത് ലീഗ് കുറ്റ്യാട്ടൂർ പഞ്ചായത്ത് സമ്മേളനം സംഘടിപ്പിച്ചു


മാണിയൂർ :- "അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത്" എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് കുറ്റ്യാട്ടൂർ പഞ്ചായത്ത് സമ്മേളനം സംഘടിപ്പിച്ചു. അധികാരത്തിലേറിയാൽ അഴിമതിക്കാരെയും ബന്ധു നിയമനക്കാരെയും തുറങ്കിലടക്കുമെന്നു സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് അഭിപ്രായപ്പെട്ടു. പാറാൽ മർഹും ടി പി ഖാദർ കുട്ടി മാസ്റ്റർ നഗറിൽ നടന്ന പൊതു സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് മുനീബ് പാറാൽ അധ്യക്ഷത വഹിച്ചു. ജംഷീർ ആലക്കാട് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.സി നസീർ, സെക്രട്ടറി ഷംസീർ മയ്യിൽ മണ്ഡലം പ്രസിഡന്റ് നൗഷാദ് പുതുക്കണ്ടം, മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി സി.കെ മഹ്മൂദ്, പഞ്ചായത്ത് പ്രസിഡന്റ് എ.അബ്ദുൾ ഖാദർ മൗലവി,ജനറൽ സെക്രട്ടറി കെ.കെ.എം ബഷീർ മാസ്റ്റർ, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി പി.ശംസുദ്ധീൻ, അബ്ദുള്ള ഫൈസി മാണിയൂർ എന്നിവർ പ്രഭാഷണം നടത്തി.  പഞ്ചായത്ത് ജനറൽ സെക്രട്ടറി അർഷാദ് പാവന്നൂർ സ്വാഗതവും ട്രഷറർ അൻസാർ പാവന്നൂർ നന്ദിയും പറഞ്ഞു.

ഞായറാഴ്ച രാവിലെ പാറാൽ മഖാം ഖബർ സിയാറത്തോടെ പാറാലിൽ തുടക്കം കുറിച്ച സമ്മേളനം മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.അബ്ദുൾ ഖാദർ മൗലവി പതാക ഉയർത്തി..തുടർന്ന് നടന്ന യുവജന സംഗമം മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.കെ.എം ബഷീർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. തളിപ്പറമ്പ മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി പി.കെ ശംസുദ്ധീൻ വേശാല പ്രഭാഷണം നടത്തി. എ.പി അബ്ദുൽ അസീസ് വേശാല, ഫാത്തിമ അഞ്ചും, ഫിദ ഫായിസ്, ഫിസ ഫായിസ് എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച വൈകുന്നേരം നടന്ന യുവജന റാലി ചെറുവത്തലയിൽ നിന്നും ആരംഭിച്ചു പാറാലിൽ സമാപിച്ചു. തളിപ്പറമ്പ് മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി സി.കെ മഹ്മൂദ് ഫ്ലാഗ് ഓഫ് ചെയ്തു .പി.കെ ശംസുദ്ധീൻ, മുനീബ് പാറാൽ,അർഷാദ് പാവന്നൂർ,അൻസാർ പാവന്നൂർ, മുനീർ വേശല, ഫൈസൽ ദാരിമി വേശല, ജലീൽ ചെറുവത്തല, അബു പാറാൽ എന്നിവർ നേതൃത്വം നൽകി.

ചൊവ്വാഴ്ച നടന്ന പ്രതിനിധി സമ്മേളനം തളിപ്പറമ്പ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എൻ യു ഷഫീഖ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.ഫായിസ് തണ്ടപ്പുറം സംസാരിച്ചു റിയാസ് പാറാൽ നന്ദി പറഞ്ഞു.


ഫോട്ടോ അടികുറിപ്പ്‌:മുസ്‌ലിം യൂത്ത് ലീഗ് കുറ്റ്യാട്ടൂർ പഞ്ചായത്ത് സമ്മേളനം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം നിർവഹിക്കുന്നു.

Previous Post Next Post