പരിസ്ഥിതി കാക്കാൻ ഇക്കോ കേഡറ്റുകളെ ഒരുക്കാൻ വനം വകുപ്പ് ; വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും


തിരുവനന്തപുരം :- സ്റ്റു‌ഡന്റ് പോലീസ് കെഡറ്റ് മാതൃകയിൽ, ദി ഇക്കോ കെഡറ്റ് കോർ പദ്ധതിയുമായി വനം വകുപ്പ്. പരിസ്‌ഥിതി പ്രവർത്തനത്തിൽ താൽപര്യമുള്ള, 8 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികളെ ഉൾപ്പെടുത്തിയാണു പദ്ധതി നടപ്പാക്കുക. സംസ്ഥാനത്തെ സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന 1195 ഫോറസ്ട്രി ക്ലബ്ബുകളിൽ നിന്നാണു വിദ്യാർഥികളെ തിരഞ്ഞെടുക്കുക. ഇവർക്കു വനംവകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം നൽകും. 

ജൈവവൈവിധ്യ സംരക്ഷണം, കാവുകളും തണ്ണീർത്തടങ്ങളും കണ്ടൽക്കാടുകളും സംരക്ഷിക്കൽ, മരത്തൈകൾ നട്ടുപരിപാലിക്കൽ, പക്ഷി, ശലഭ നിരീക്ഷണ സർവേകൾ തുടങ്ങിയ ഉത്തരവാദിത്തങ്ങൾ നൽകുമെന്നു വനം വകുപ്പ് ആസ്‌ഥാനത്തെ സാമൂഹിക വനവൽക്കരണ വിഭാഗം എക്സ്‌റ്റൻഷൻ ഓഫിസർ പി.എം പ്രഭു പറഞ്ഞു. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി തയാറാക്കിയ ഒലിവ് പച്ച നിറത്തിലുള്ള പാന്റ്സും കാക്കി ഷർട്ടുമാണു യൂണിഫോം. ഇക്കോ കെഡറ്റ് കോർ എന്ന്  ആലേഖനം ചെയ്ത ബാഡ്ജും തൊപ്പിയും യൂണിഫോമിന്റെ ഭാഗമാകും. 

Previous Post Next Post