ഓണക്കാലത്ത് ഉത്പന്നങ്ങളുടെ വില്പനയിൽ സർവകാല റെക്കോർഡുമായി മിൽമ


തിരുവനന്തപുരം :- ഓണക്കാലത്ത് പാൽ, തൈര്, മറ്റ് പാൽ ഉൽപന്നങ്ങൾ എന്നിവയുടെ വിൽപനയിൽ സർവകാല റെക്കോർഡുമായി മിൽമ. ഉത്രാടംദിനത്തിൽ മാത്രം 38.03 ലക്ഷം ലീറ്റർ പാലും 3.97 ലക്ഷം കിലോ തൈരുമാണ് മിൽമ ഔടലെറ്റുകൾ വഴി വിറ്റത്. തിരുവോണത്തിന് മുൻപുള്ള 6 ദിവസങ്ങളിലായി 1.19 കോടി ലിറ്റർ പാലും 14.58 ലക്ഷം കിലോ തൈരുമാണ് വിറ്റത്. കഴിഞ്ഞ വർഷം ഉത്രാടത്തിനു പാലിൻ്റെ മൊത്തം വിൽപന 37 ലക്ഷം ലിറ്ററും 3.91 ലക്ഷം കിലോ തൈരുമായിരുന്നു വിറ്റത്.

1.16 കോടി ലീറ്റർ പാലും 13.76 ലക്ഷം കിലോ തൈരുമാണു കഴിഞ്ഞ ഓണ സീസണിൽ ഇതേകാലത്തു വിറ്റത്. ശരാശരി 5% വളർച്ചയാണ് ഉണ്ടായതെന്ന് മിൽമ ചെയർമാൻ കെ.എസ് മണി പറഞ്ഞു. ഇക്കുറി ഓഗസ്റ്റ് 1 മുതൽ മു തൽ ഓണത്തിന് മുൻപ് വരെ 991.08 ടൺ നെയ്യ് വിറ്റു. കഴിഞ്ഞ വർഷം 663.74 ടൺ ആയിരുന്നു വിൽപന. ഇത്തവണ ഓണത്തിന് സപ്ലൈകോയുടെ 6 ലക്ഷം കിറ്റുകളിൽ 50 മില്ലി ലീറ്റർ നെയ്യ് വിതരണം ചെയ്തിരുന്നു.

Previous Post Next Post