കൊളച്ചേരി :- ദേശീയ അദ്ധ്യാപക ദിനത്തിൽ സേവാഭാരതി കൊളച്ചേരിയുടെ നേതൃത്വത്തിൽ ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു. കണ്ണാടിപ്പറമ്പ് ഹൈസ്കൂൾ റിട്ട:അധ്യാപികമാരായ കെ.ജ്യോതി ടീച്ചർ, അംബുജാക്ഷി ടീച്ചർ, പി.സാവിത്രി ടീച്ചർ എന്നിവരെ കൊളച്ചേരി പഞ്ചായത്ത് മെമ്പർ ഗീത വി.വി ആദരിച്ചു.
രാഷ്ട്രീയ സ്വയം സേവക സംഘം കണ്ണൂർ വിഭാഗ് വ്യവസ്ഥ പ്രമുഖ് സജീവൻ മാസ്റ്റർ, സേവാഭാരതി കൊളച്ചേരി യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജയരാജൻ മാസ്റ്റർ സംസാരിച്ചു.


