കണ്ണൂർ :- രണ്ടായിരം മെഗാവാട്ട് വൈദ്യുതി കേരളത്തിലെത്തിക്കുന്ന ഉഡുപ്പി-കരിന്തളം പദ്ധതിയുടെ 400 കെവി ലൈൻ വലിക്കുന്ന പ്രവൃത്തി തുടങ്ങി. കേരളത്തിൽ വരുന്ന 47 കിലോമീറ്ററിലെ 101 ടവറുകളിലാണ് ലൈൻ വലിക്കുന്നത്. നഷ്ടപരിഹാര പാക്കേജ് നൽകാനുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയതോടെയാണി ത്. ഭൂഉടമകൾക്കും കർഷകർക്കും നഷ്ടപരിഹാരം ഉടൻ നൽകും. കേ രളത്തിലെ പ്രവൃത്തി 2026 ഫെബ്രുവരിയോടെ പൂർത്തിയാകും.
കർണാട കയിലെ 67 കിലോമീറ്ററിൽ 180 ടവ റുകളാണുള്ളത്. ഇതിൽ 90 എണ്ണം പൂർത്തിയായി. ഇത് 2026 ജൂണിൽ പൂർത്തിയാക്കാനാണ് നീക്കം. കേന്ദ്ര ഊർജവകുപ്പിൻ്റെ 860 കോടി രൂപയുടെ പദ്ധതിയാണിത്.ആകെ 115 കിലോമീറ്റർ. സ്റ്റർലൈറ്റ് പവർ ട്രാൻസ്മിഷൻ ലിമിറ്റഡിനാണ് നിർമാണ കരാർ. ഉഡുപ്പി-കാസർ കോട് ട്രാൻസ്‌മിഷൻ ലിമിറ്റഡ് കമ്പ നിക്കാണ് (യുകെടിഎൽ) ചുമതല. കരിന്തളത്ത് 400 കെവി സബ്സ്റ്റേഷൻ പണി പൂർത്തിയായി.
125 കിലോമീറ്ററുള്ള വയനാട്-കരിന്ത ളം 400 കെവി ലൈൻ വലിക്കുന്ന പ്ര വൃത്തി ഇനിയും തുടങ്ങിയില്ല. സർ ക്കാർ ഉത്തരവ് ഇറങ്ങാത്തതാണ് കാരണം. ഗ്രിഡിലേക്ക് കേരളം മുഴു വൻ വൈദ്യുതി എത്തിക്കുന്ന പദ്ധ തിയാണിത്. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ സാന്നിധ്യത്തിൽ ജൂലായ് രണ്ടിന് നഷ്ടപരിഹാര പാ ക്കേജ് പ്രഖ്യാപിച്ചിരുന്നു. ടവർ നിൽ ക്കുന്ന സ്ഥലത്തിന് ന്യായവിലയുടെ 340 ശതമാനവും ലൈൻ കടന്നു പോകുന്ന ഇടനാഴിക്ക് ന്യായവിലയു ടെ 60 ശതമാനവും നൽകുമെന്നാ 3 യിരുന്നു പ്രഖ്യാപനം. ഭൂമിയുടെ കു റഞ്ഞ ന്യായവില സെൻ്റിന് 7,000 രൂ പയായി നിശ്ചയിച്ചു. എന്നാൽ പിന്നീ ട് സമരസമിതി ഇതിനെ എതിർക്കുക യായിരുന്നു. ഭൂമിയുടെ കുറഞ്ഞ ന്യാ യവില 10,000 രൂപയാക്കണമെന്നാ ണാവശ്യം. ഇതിനിടയിൽ സർക്കാർ വീണ്ടും ഒരു സർവേ നടത്തുകയും ചെയ്തു. എന്നാൽ പ്രവൃത്തി ഇതുവ രെ തുടങ്ങാനായില്ല.
