ഇരിട്ടി :- മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള വനം വകുപ്പിന്റെ ഹെൽപ് ഡെസ്കുകളിൽ എത്തുന്ന പരാതികളിൽ ഭൂരിഭാഗവും കുരങ്ങ്, കാട്ടുപന്നി എന്നിവയുമായി ബന്ധപ്പെട്ടവ. ഈ രണ്ടുതരം പരാതികളിലും വനം വകു പ്പിന് കാര്യമായി ഇടപെടാൻ പറ്റാത്തതുമാണ്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാ പിച്ച് ഇവയെ വെടിവെച്ചുകൊ ല്ലാനുള്ള അധികാരം പഞ്ചായ ത്തുകൾക്ക് നൽകിയതിനാൽ ഇത്തരം പരാതികൾ പഞ്ചാ യത്തുകൾക്ക് കൈമാറുകയാ ണ്. നാട്ടിൻപുറങ്ങൾക്കൊപ്പം ടൗണുകളിലും കുരങ്ങ് ശല്യം രൂക്ഷമാണ്. കുരങ്ങുകൾ ഷെ ഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട ജീവി യായതിനാൽ ഇതുമായി ബന്ധപ്പെട്ട പരാതികൾക്ക് താഴെത ട്ടിൽ പരിഹാരം നിർദേശിക്കാ നും പറ്റുകയില്ല. കൂട്ടമായി കു രങ്ങുകൾ എത്തുന്ന മേഖല കളിൽ കൂട് സ്ഥാപിച്ച് പിടിച്ച് ഇവയെ വനമേഖലയിലേക്ക് വിടുക മാത്രമാണ് വനം വകു പ്പിൻ്റെ മുന്നിൽ ഇപ്പോഴുള്ള പോംവഴി. ഇത് ചെലവേറിയതു മാണ്. തേനീച്ച കുത്തി പരിക്കേ റ്റവർക്ക് നഷ്ടപരിഹാരത്തിന് ഇപ്പോൾ അർഹതയില്ല. ഇത്ത രം പരാതികളും ഹെൽപ് ഡെ സ്ലിൽ ലഭിക്കുന്നുണ്ട്.
മനുഷ്യ-വന്യജീവി സംഘർ ഷം പരിഹരിക്കുന്നതിനും ജന ങ്ങളുടെയും വന്യജീവികളുടെ യും സുരക്ഷ ഉറപ്പാക്കുന്നതി 4 നുമായി സംസ്ഥാന സർക്കാർ C 45 ദിവസം നീളുന്ന ഒരു തീവ്ര യജ്ഞ പരിപാടി എന്ന നിലയിലാണ് ഹെൽപ് ഡെസ്സ് തുട ങ്ങിയത്. വനം വകുപ്പിനെ കൂ ടുതൽ ജനസൗഹൃദപരമാക്കു കയും ജനങ്ങളിലേക്ക് നേരിട്ടി റങ്ങിച്ചെന്ന് പ്രശ്നങ്ങൾക്ക് ഫല പ്രദമായ പരിഹാരം കണ്ടെത്തുകയുമാണ് ലക്ഷ്യം. കൃഷി നാശത്തിന് നേരിട്ട് അപേക്ഷ സാധ്യമല്ല. വന്യമൃഗങ്ങൾ ഉണ്ടാക്കുന്ന കൃഷിനാശത്തിന് അക്ഷയ വഴി മാത്രമേ നഷ്ടപരിഹാര ത്തിന് അപേക്ഷ നൽകാൻ കഴിയൂ. ഇത്തരത്തിൽ അപേക്ഷ നൽകാനുള്ള മാർഗനിർദേശങ്ങൾ മാത്രമാണ് ഹെൽപ് ഡെസ്ക് വഴി ലഭിക്കുകയുള്ളൂ. നേരത്തെ അക്ഷയവഴി അപേക്ഷിച്ചവരുടെ അപേക്ഷയുടെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കാൻ ഹെൽപ് ഡെസ്സിലൂടെ സാധിക്കും. ജില്ലയിൽ 13 ഹെൽപ് ഡെസ്കുകളാണ് പ്രവർത്തിക്കുന്നത്. കൊട്ടിയൂർ റെയ്ഞ്ചിന് കീഴിൽ നാലും തളിപ്പറമ്പ് റെയ്ഞ്ചിൽ അഞ്ചും കണ്ണവത്ത് നാലും ആറളത്ത് ഒന്നുമാണ് ഉള്ളത്.
വന്യജീവി സംഘർഷം രൂ ക്ഷമായ അയ്യൻകുന്ന്, കൊട്ടിയൂർ, കണിച്ചാർ, കേളകം, ആറളം, കോളയാട്, ചിറ്റാരിപ്പറമ്പ്, തൃപ്രങ്ങോട്ടൂർ, പാട്യം, ചെറുപുഴ, ഉദയഗിരി, നടുവിൽ, പയ്യാവൂർ, ഉളിക്കൽ എന്നീ പഞ്ചായത്തുകളിലുള്ളവർക്കാണ് ഹെൽപ് ഡെസ്സ് സൗകര്യം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പരാതികളുടെ ബാഹുല്യം ഉണ്ടായിട്ടില്ല. ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ചും മറ്റുമുള്ള പരാതികളിൽ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കാനും താഴെത്തട്ടിൽ തീർപ്പാകാതെ കിടക്കുന്ന പരാതികൾ ഡിവിഷൻ തലത്തിലും മന്ത്രിതലത്തിലും പരിഗണിക്കപ്പെടുമെന്ന പ്രത്യേകതയും ഉണ്ട്. കൊട്ടിയൂർ റെയ്ഞ്ചിൽ നാല് പരാതികളും ആറളത്ത് മൂന്ന് പരാതികളുമാണ് കഴിഞ്ഞദിവസം വരെ കിട്ടിയത്.
