തുടർച്ചയായി മൂന്നാം ദിവസവും നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച; ഇന്നത്തെ വിഷയം വിലക്കയറ്റം


തിരുവനന്തപുരം :- നിയമസഭയിൽ ഇന്നും അടിയന്തര പ്രമേയത്തിൽ ചർച്ച. തുടർച്ചയായി മൂന്നാം ദിവസമാണ് സഭയിൽ അടിയന്തര ചർച്ച നടക്കുന്നത്. സംസ്ഥാനത്ത് അതിരൂക്ഷയമായ വിലക്കയറ്റമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് വിലക്കയറ്റം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. 

പ്രതിപക്ഷത്ത് നിന്ന് പിസി വിഷ്ണുനാഥ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഉച്ചക്ക് 12 മണി മുതൽ രണ്ട് മണിക്കൂർ നീളുന്ന ചർച്ചയാണ് സഭയിൽ നടക്കുക. സഭാസമ്മേളനത്തിൻ്റെ ആദ്യദിവസം പൊലീസ് അതിക്രമത്തിനെതിരേയും, ഇന്നലെ അമീബിക് മസ്തിഷ്ക ജ്വരം വർധിച്ച സാഹചര്യവുമാണ് അടിയന്തര പ്രമേയമായി കൊണ്ടുവന്നത്. 




Previous Post Next Post