ചൂയിംഗം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ; പഴയങ്ങാടിയിൽ എട്ടുവയസ്സുകാരിക്ക് രക്ഷകരായി യുവാക്കൾ


പഴയങ്ങാടി :- പഴയങ്ങാടി പള്ളിക്കരയിൽ എട്ടു വയസ്സുകാരിയുടെ ജീവൻ രക്ഷിച്ച് യുവാക്കൾ, പഴയങ്ങാടി പള്ളിക്കരയിൽ ചൊവ്വാഴ്‌ച വൈകിട്ടാണ് സംഭവം. ചൂയിംഗം തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടിയ കുട്ടിയ്ക്ക് യുവാക്കൾ പ്രഥമ ശുശ്രൂഷ നൽകുകയായിരുന്നു. റോഡ് സൈഡിൽ നിർത്തിയ പച്ചക്കറി വണ്ടിയിൽ നിന്ന് സാധനങ്ങൾ വാങ്ങി പരസ്പ്‌പരം സംസാരിച്ച് നിൽക്കുകയായിരുന്നു യുവാക്കൾ. ഇതേസമയം റോഡിൻ്റെ മറുവശത്ത് ചെറിയ സൈക്കിളുമായി നിൽക്കുന്ന് പെൺകുട്ടി എന്തോ വായിൽ ഇടുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ അൽപനേരത്തിനുള്ളിൽ ബുദ്ധിമുട്ട് തോന്നിയ പെൺകുട്ടി യുവാക്കളുടെ അടുത്തേക്ക് സൈക്കിളിൽ സഹായം തേടി വരികയായിരുന്നു.

കാര്യം മനസിലായ യുവാക്കളിലൊരാൾ കുട്ടിയ്ക്ക് അടിയന്തര ശ്രുശ്രൂഷ നൽകുകയായിരുന്നു. ബുദ്ധിമുട്ട് തോന്നിയ സമയത്ത് അടുത്തുണ്ടായിരുന്നവരോട് സഹായം തേടാൻ പെൺകുട്ടിക്ക് തോന്നിയ ബുദ്ധിയേയും മനസാന്നിധ്യം വിടാതെ കാര്യം കൈകാര്യം ചെയ്‌ത യുവാവിനേയും ഒരു പോലെ പ്രശംസിക്കുന്നതാണ വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറിയ പങ്കും.

Previous Post Next Post