കുറ്റ്യാട്ടൂർ ശ്രീശങ്കര വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഗ്രന്ഥംവയ്പ്പ് നടത്തി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ശ്രീശങ്കര വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം (CBSC) സ്കൂളിൽ വിദ്യാർത്ഥികൾ ഗ്രന്ഥം വെയ്പ്പ് ചടങ്ങ് നടത്തി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും ഗ്രന്ഥം വെച്ചു. ഇന്ന് പൂജകൾ നടത്തും. 

നാളെ ഒക്ടോബർ 1 ബുധനാഴ്ച രാവിലെ ഗ്രന്ഥപൂജ, ഗ്രന്ഥമെടുപ്പ്, മാതൃപൂജ എന്നിവ നടക്കും. അമ്മമാർ മാതൃപൂജയിൽ പങ്കെടുക്കും. തുടർന്ന് വിവിധ മത്സര വിജയികളെ അനുമോദിക്കും. തിരുവാതിര, വിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവ അരങ്ങേറും.

ഒക്ടോബർ 2 വ്യാഴാഴ്ച മഹാഗണപതി ഹോമം, ഗ്രന്ഥമെടുപ്പ് എന്നിവയും നടക്കും  






Previous Post Next Post