മൃഗങ്ങൾക്കുള്ള 34 മരുന്നുകൾക്ക് നിരോധനം


ന്യൂഡൽഹി :- മൃഗങ്ങളിൽ ഉപയോഗിക്കുന്ന 34 ആന്റിമൈക്രോബിയലുകളുടെയും അവയുടെ ഫോർമുലേഷനുകളുടെയും ഇറക്കുമതി, നിർമാണം, വിൽപന എന്നിവ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചു. ഡ്രഗ്‌സ് ടെക്നിക്കൽ അഡ്വൈസറി ബോർഡിൻ്റെ (ഡിടിഎബി) ശുപാർശയെത്തുടർന്നാണിത്. മൃഗങ്ങളിലും മനുഷ്യരിലും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നെന്നു കണ്ടെത്തിയതിനെത്തുടർന്നാണു നിരോധനം.

നിരോധിച്ച മരുന്നുകളുടെ പട്ടികയിൽ യൂറിഡോപെനിസിലിൻസ്, സെക്റ്റോബിപ്രോൾ, സെഫ്റ്ററോലിൻ, സൈഡെറോഫോർ സെഫാലോസ്പോരിൻസ്, കാർബപെനെംസ്, പെനെംസ്, മോണോബാക്ടാമുകൾ, ഗ്ലൈക്കോപെപ്റ്റൈഡുകൾ, ലിപ്പോപ്റ്റൈഡുകൾ, ഓക്സാസോളിഡി നോൺസ്, ഫിഡാക്സോമൈസിൻ, പ്ലാസോമൈസിൻ, എറവാസൈക്ലിൻ, ഒമാഡസൈക്ലിൻ എന്നിവയുൾപ്പെടെ 15 ആന്റിബ യോട്ടിക്കുകൾ ഉൾപ്പെടുന്നു. അമാന്റാഡിൻ, ബലോക്സാവിർ മാർബോക്സിൽ, ഫാവിപിരാവിർ, ഗാലിഡെസിവിർ, ലാക്റ്റി മോഡോമൈസിൻ, ലാനിനാമിവിർ, മെത്തിസാസോൺ, മോൾനുപിരാവിർ, ഒസെൽറ്റമിവിർ, റിബാവൈറിൻ എന്നിവയുൾപ്പെടെ 18 ആന്റിവൈറലുകളും നിറ്റാസോക്സാനൈഡും നിരോധിച്ചിട്ടുണ്ട്. 

Previous Post Next Post