കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി ഓണത്തിന് ഒരു കൊട്ടപൂവ് പദ്ധതിയിൽ ഉൾപ്പെടുത്തി പഴശ്ശി ഒന്നാം വാർഡിൽ നടത്തിയ ചെണ്ടുമല്ലി കൃഷി വിളവെടുത്തു.
തേജസ് കുടുംബശ്രീ അംഗങ്ങളായ ശ്രീജ.പി, ഗീത പി.പി, ഇന്ദിര പി.പി രാജി പി.പി എന്നിവർ കൃഷി ചെയ്ത ചെണ്ടുമല്ലി വിളവെടുപ്പ് ഉദ്ഘാടനം വാർഡ് മെമ്പർ യൂസഫ് പാലക്കൽ നിർവഹിച്ചു. കുടുംബശ്രീ അംഗങ്ങളും പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.
