കണ്ണൂർ :- ജില്ലയിലെ ജല ജീവൻ മിഷന്റെ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഡിസ്ട്രിക്ട് ഇൻഫ്രാസ്ടക്ചർ കോ-ഓർഡിനേഷൻ കമ്മിറ്റി അവലോകനയോഗം നിർദേശിച്ചു. റോഡുകളിലെ അറ്റകുറ്റപ്പണികളടക്കമുള്ള പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാണ് നിർദേശം. മഴ കുറഞ്ഞ സാഹചര്യത്തിൽ എല്ലാ നിർമാണ പ്രവർത്തനങ്ങളും വേഗത്തിലാക്കണം.
യോഗത്തിൽ വിവിധ പൊതുമരാമത്ത് വിഭാഗങ്ങൾ, ആർ ബി ഡി സി കെ, കെ ആർ എഫ് ബി, കൺസ്ട്രക്ഷൻ കോർപ്പറേഷൻ, കെ എസ് ടി പി നിരത്തു പരിപാലന വിഭാഗം, നാഷണൽ ഹൈവേ, നിരത്തുകൾ വിഭാഗം, വാട്ടർ അതോറിറ്റി, കെ എസ് ഇ ബി എന്നീ വകുപ്പുകളുടെ പ്രവൃത്തികൾ വിലയിരുത്തി.
