കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിൽ 'മാനവികത ഏകത' പ്രഭാഷണം സംഘടിപ്പിച്ചു


ചട്ടുകപ്പാറ :- കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിൽ 'മാനവികത ഏകത' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം സംഘടിപ്പിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് ലൈബ്രറി കൗൺസിൽ നേതൃസമിതി അംഗം കുഞ്ഞികൃഷ്ണൻ ചെറുപഴശ്ശി പ്രഭാഷണം നടത്തി. 

നവകേരള വായനശാല പ്രസിഡന്റ് എം.സി വിനത അധ്യക്ഷത വഹിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 10ാം വാർഡ് മെമ്പർ കെ.പി ചന്ദ്രൻ ആശംസയർപ്പിച്ചു. വായനശാല സെക്രട്ടറി ഷിജു കെ.കെ സ്വാഗതവും വൈസ് പ്രസിഡണ്ട് കെ.സജീവ് കുമാർ നന്ദിയും പറഞ്ഞു.

Previous Post Next Post