ഉന്നത വിജയികളെ അനുമോദിച്ചു


കണ്ണാടിപ്പറമ്പ് :- തിരുവനന്തപുരം ഐ.ഐ.എസ്.ഇ.ആർ നിന്നും കെമിസ്ട്രിയിൽ പി.എച്ച്.ഡി നേടിയ കണ്ണാടിപ്പറമ്പ് പുലൂപ്പിയിലെ ഡോ.ദേവിക രാജനെയും, ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്ലസ്ടു ഐ.എസ്.സി സിലബസിൽ 94 % മാർക്ക് നേടിയ അഞ്ജലി സുജീഷിനെയും അനുമോദിച്ചു. അഴീക്കോട്‌  എം.എൽ.എ കെ.വി സുമേഷ് ഉപഹാരം നൽകി.

ചടങ്ങിൽ സി.പി.എം മയ്യിൽ ഏരിയ കമ്മിറ്റിയംഗം കെ.ബൈജു, എ.വി ശ്രീജിത്ത്, മടപ്പുരയ്ക്കൽ ദാസൻ, എം.വി സുഖീഷ്, അനിത രാജൻ, ശ്രുതി സുഖീഷ് തുടങ്ങിയവർ പങ്കുചേർന്നു. കോട്ടാഞ്ചേരി കാടൻമാർ വീട്ടിൽ രാജൻ്റെയും വി.അനിതയുടെയും മകളാണ് ദേവിക. എം.വി സുജീഷ്, സിന്ധു സുജീഷിൻ്റെയും മകളാണ് അഞ്ജലി.
Previous Post Next Post