പവർ ക്രിക്കറ്റ്‌ ക്ലബ്ബ് സംഘടിപ്പിക്കുന്ന ഏകദിന ക്രിക്കറ്റ്‌ ടൂർണമെന്റിന് തുടക്കമായി


മയ്യിൽ :- പവർ ക്രിക്കറ്റ്‌ ക്ലബ്ബ് സംഘടിപ്പിക്കുന്ന ഏകദിന ക്രിക്കറ്റ്‌ ടൂർണമെന്റിന് തുടക്കമായി. മയ്യിൽ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടി ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ ഡോ. പി.കെ ജഗന്നാഥൻ ഉദ്ഘാടനം ചെയ്തു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ മാണിക്കോത്ത് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. 

മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ രവി മാണിക്കോത്ത്, കെ.ബിജു, രാജ്‌മോഹൻ, എ.കെ.എം.വി കുഞ്ഞിരാമൻ മാസ്റ്റർ, മോഹനൻ കാരക്കിൽ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ബാബു പണ്ണേരി സ്വാഗതവും സി.പ്രമോദ് നന്ദിയും പറഞ്ഞു. 

മുഴുവൻ കളിക്കാരും അണിനിരന്ന മാർച്ച്‌ പാസ്റ്റും നടത്തി.  മത്സരത്തിൽ നാച്ചുറൽ സ്റ്റോൺ പാടിക്കുന്ന് 7 വിക്കറ്റിന് ഫാത്തിമ ക്ലിനിക്കിനെ പരാജയപ്പെടുത്തി. നാച്ചുറൽ സ്റ്റോൺ പ്ലയർ  സവാദ് മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. എയ്സ് ബിൽഡേഴ്‌സ് മയ്യിൽ, ഫാത്തിമ ക്ലിനിക്, നാച്ചുറൽ സ്റ്റോൺ, വ്യാപാരി വ്യവസായി സമിതി, ടാബ്കോ എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. 



Previous Post Next Post