സംഘമിത്ര നാടക പുരസ്കാരം കണ്ണൂർ സരസ്വതിക്ക് സമ്മാനിച്ചു

 

കമ്പിൽ :- സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ സംഘമിത്ര നാടക പുരസ്കാരം പ്രശസ്ത അഭിനേത്രി കണ്ണൂർ സരസ്വതിക്ക് സമ്മാനിച്ചു. നാടകകൃത്തും സംവിധായകനുമായ ജയൻ തിരുമന പുരസ്കാരം സമർപ്പിച്ചു. സംഘാടക സമിതി ചെയർമാൻ എം.ദാമോദരൻ അധ്യക്ഷത വഹിച്ചു.

7000 ൽ അധികം അമേച്വർ, പ്രൊവഷണൽ നാടകങ്ങളിൽ വിവിധ കഥാപാത്രങ്ങളായി അഭിനയിച്ച കണ്ണൂർ സരസ്വതിക്ക് സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. സംസ്ഥാനസർക്കാർ ഗുരുപൂജ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.

ശ്രീധരൻ സംഘമിത്ര പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. എം.കെ മനോഹരൻ, സുരേഷ് ബാബു ശ്രീസ്ഥ, കെ.സി ഹരികൃഷ്ണൻ, രജിത മധു, ബാലകൃഷ്ണൻ പാപ്പിനിശേരി, ടി.വി ബാബു, ഒ.മോഹനൻ, ടി.കെ ബാലകൃഷ്ണൻ, കെ.വി ശങ്കരൻ, എ.അശോകൻ, സാവിത്രി ധർമശാല, പുഷ്പജൻ പാപ്പിനിശേരി, മൊടപ്പത്തി നാരായണൻ, പണ്ടാരൻ രവി, ഒ.നാരായണൻ, വത്സൻ കൊളച്ചേരി, മോഹൻദാസ് മോറാഴ, എ.കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കണ്ണൂർ സരസ്വതി മറുപടി പ്രസംഗം നടത്തി. എം.പി രാമകൃഷ്ണൻ സ്വാഗതവും പി.സന്തോഷ് നന്ദിയും പറഞ്ഞു.



Previous Post Next Post