കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻ്ററി സ്കൂളിൽ നവരാത്രി ആഘോഷവും വിദ്യാരംഭവും


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതൻ ഇംഗ്ലീഷ്മീഡിയം സീനിയർ സെക്കൻ്ററി സ്കൂൾ (CBSC) നവരാത്രി മഹോത്സവവും വിദ്യാരംഭവും സംഘടിപ്പിക്കുന്നു. നാളെ സെപ്റ്റംബർ 29 ന് ഗ്രന്ഥം വയ്പ്പ്, സെപ്റ്റംബർ 30, ഒക്ടോബർ 1, 2 തീയ്യതികളിൽ ഗ്രന്ഥപൂജക്ക് ശേഷം ഗ്രന്ഥമെടുപ്പ്, മഹാഗണപതി ഹോമം, കുരുന്നുകളുടെ ആദ്യാക്ഷരം കുറിക്കൽ,  

ഒക്ടോബർ 1 മഹാനവമി ദിനത്തിൽ ബ്രഹ്മശ്രീ ഹരികൃഷൻ നമ്പൂതിരി ആലച്ചേരിയുടെ കാർമ്മികത്വത്തിൽ മാതൃ പുജ, സംഗീതാർച്ചന, വിവിധ കലാപരിപാടികൾ, വിദ്യാനികേതൻ സംസ്ഥാനതല സയൻസ് ഫെയർ മത്സ വിജയികൾക്ക് അനുമോദനം, വാഹനപൂജ തുടങ്ങി വിവിധ പരിപാടികൾ നടക്കും.







Previous Post Next Post