കുറ്റ്യാട്ടൂർ :- കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു. കുറ്റ്യാട്ടൂർ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടി യൂണിറ്റ് പ്രസിഡന്റ് എം.ജനാർദ്ദനൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ജില്ലാ ജോയിന്റ് സിക്രട്ടറി ടി.വി വനജാക്ഷി ഉദ്ഘാടനം ചെയ്തു. 'പോസിറ്റീവ് ഏജിംഗ്' എന്ന വിഷയത്തിൽ മനോജ് കുമാർ ഏക്കോട്ടില്ലം പ്രഭാഷണം നടത്തി. എൺപതിന്റെ നിറവിലെത്തിയ എം.സരോജിനി ടീച്ചർ, സി.കെ പത്മനാഭൻ നമ്പ്യാർ, കെ.കെ രവീന്ദ്രൻ, വി.വി മാധവി എന്നിവരെ സാഹിത്യവേദി പ്രസിഡന്റ് പി.പി രാഘവൻ മാസ്റ്റർ പൊന്നാടയണിയിയയിച്ച് ആദരിച്ചു.
SSLC ഉന്നത വിജയികളെ രക്ഷാധികാരി കെ.പത്മനാഭൻ മാസ്റ്റർ മൊമെന്റോ നൽകി അനുമോദിച്ചു. മയ്യിൽ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ.പി വിജയൻ നമ്പ്യാർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.രാമകൃഷ്ണൻ മാസ്റ്റർ, ബ്ലോക്ക് കമ്മറ്റി അംഗം വി.രമാദേവി ടീച്ചർ, എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ആദരിക്കപ്പെട്ടവരും അനുമോദിക്കപ്പെട്ടവരും അനുഭവങ്ങൾ പങ്ക് വെച്ചു. രാമകൃഷ്ണൻ മാസ്റ്റർ, വിനത എം.സി, ജ്യോതിഷ, കുട്ടിക്കൃഷ്ണൻ, വിജയൻ നമ്പ്യാർ, സരസ്വതി, കമല, സുലോചന എന്നിവർ കവിതാ ഗാനാലാപനങ്ങൾ നടത്തി. സെക്രട്ടറി കെ.വി ചന്ദ്രൻ മാസ്റ്റർ സ്വാഗതവും സി.ബാലഗോപാലൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
