ചട്ടുകപ്പാറ :- കുറ്റ്യാട്ടൂർ പഞ്ചായത്തിലെ മുൻകാല ഫുട്ബോൾ കളിക്കാരുടെ കൂട്ടായ്മയായ കുറ്റ്യാട്ടൂർ വെറ്ററൻസിന്റെ രണ്ടാമത് ഫുട്ബോൾ ലീഗ് കൊളപ്പ ഫുട്ബോൾ ഹബ് ടർഫിൽ നടന്നു. ലീഗ് മത്സരങ്ങൾ വോളിബോൾ താരം അശോകൻ പട്ടാന്നൂർ ഉദ്ഘാടനം ചെയ്തു. നാലു ടീമുകൾ പങ്കെടുത്ത ടൂർണ്ണമെന്റിൽ ബാഴ്സലോന - ആഴ്സണൽ എന്നീ ടീമുകൾ തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ ആഴ്സണൽ വിജയികളായി.
വിജയികൾക്ക് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിലേഷ്.സി സമ്മാനങ്ങൾ വിതരണം ചെയ്തു. കണ്ണൂർ സിറ്റി പോലീസ് മൂന്നാമത് ജില്ലാ അത് ലെറ്റ് ആനുവൽ മീറ്റിൽ 10 km നടത്ത മത്സരത്തിൽ സ്വർണ്ണമെഡലും, 5 km ഓട്ടമത്സരത്തിൽ വെങ്കലവും നേടിയ ഒ.പ്രതീഷിനെ ചടങ്ങിൽ അനുമോദിച്ചു. മുൻ സന്തോഷ് ട്രോഫി താരം ശശി മയ്യിൽ വിശിഷ്ടഥിതിയായി. കൂട്ടായ്മയുടെ സെക്രട്ടറി മിനേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് സുധാകരൻ അധ്യക്ഷത വഹിച്ചു.
